
April 22, 2020

2019 അദ്ധ്യയന വര്‍ഷത്തെ സ്റ്റുഡന്റ് മാർക്കറ്റ് 2019 മെയ് മാസം 1 മുതൽ ജൂൺ 15 വരെ നടത്തപ്പെടുന്നു. സ്കൂൾ കുട്ടികൾക്കാവശ്യമായ നോട്ട് ബുക്ക്, ബാഗ്, കുട, ടിഫിൻ ബോക്സ് മറ്റ് പഠനോപകരണങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചു ജനശ്രദ്ധ നേടിയ ഒരു സംരംഭമാണ് സ്റ്റുഡന്റ് മാർക്കറ്റ്. കേരളത്തിലുടനീളം പ്രാഥമിക സഹകരണസംഘങ്ങൾ നടത്തുന്ന ചന്തകൾ വഴിയും, കൺസ്യൂമര്‍ഫെഡിന്റെ തെരഞ്ഞ്ഞെടുക്കപ്പെട്ട ത്രിവേണികളിലുമായി 500 ലധികം സ്റ്റുഡന്റ് മാർക്കറ്റുകളാണ് 2019 ൽ ആരംഭിക്കുന്നത്. ഫെബ്രുവരി മാസം 11 -ആം തീയതിയ്ക്ക് മുമ്പായി സാധനങ്ങൾ വിതരണം ചെയ്യുന്ന അംഗീകൃത സപ്ലയർക്കും, കമ്പനിക്കാർക്കും ക്വട്ടേഷൻ സമർപ്പിക്കാവുന്നതാണ്. കൂടാതെ ക്വട്ടേഷനോടോപ്പം സാമ്പിളും, വിലവിവരവും സമർപ്പിക്കേണ്ടതാണ്.അന്നേദിവസം തന്നെ നെഗോസിയേഷനും നടത്തുന്നതാണ്. (കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ നമ്പർ. 9746074155 , ഇ-മെയിൽ ഐ.ഡി etrivenicfed@gmail.com)