August 15, 2024
സംസ്ഥാന വ്യാപകമായി കൺസ്യൂമർഫെഡ് നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം കൺസ്യൂമർഫെഡ് ചെയർമാൻ ശ്രീ. M മെഹബൂബ് നിർവ്വഹിച്ചു. കേരളത്തിലെ പൊതുവിതരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന കൺസ്യൂമർഫെഡിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചത്.