
April 23, 2025
കേരളത്തിലെ സഹകരണ സംഘങ്ങൾ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും ആധികാരികതയുടെയും പ്രതീകമായ COOPKERALA വ്യാപാരമുദ്ര സർട്ടിഫിക്കറ്റ് കൺസ്യൂമർഫെഡ് ഉൽപ്പന്നമായ ത്രിവേണി നോട്ട്ബുക്കിന് ലഭിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടക്കുന്ന സഹകരണ EXPO 2025 ൽ ബഹു. കൺസ്യൂമർഫെഡ് ഡയറക്ടർ ശ്രീമതി. ലേഖ സുരേഷ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.