
April 17, 2025
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് മുഖേന സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് മാർക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹു. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ അവർകൾ നിർവഹിച്ചു. വിവിധ സഹകരണ സംഘങ്ങൾ മുഖേനെയും കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റ് മുഖേനയും 500 സ്റ്റുഡൻസ് മാർക്കറ്റുകൾ ആണ് പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ-കോളേജ് ത്രിവേണി നോട്ടുബുക്കുകൾ, വിവിധ ബ്രാൻഡഡ് കമ്പനികളുടെ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ എല്ലാ പഠനോപകരണങ്ങളും വളരെ കുറഞ്ഞ വിലയ്ക്ക് സ്റ്റുഡൻസ് മാർക്കറ്റിലൂടെ ലഭ്യമാകുന്നതാണ്.