
ലോക്ഡൗണിന്റെ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സൗകര്യാർഥം കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേക്ക് കടക്കുന്നു. ആദ്യഘട്ടമായി എറണാകുളത്താണ് പദ്ധതി ആരംഭി ക്കുന്നത്. അവശ്യസാധനങ്ങൾ അടങ്ങിയ മൂന്ന് തരം കിറ്റുകളാണ് ഓൺലൈൻ ആയി ലഭിക്കുക. ആവശ്യപ്പെടുന്നതിൻറെ പിറ്റേദിവസം ഡോർ ഡെലിവറി നടത്തും. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ ലഭിക്കുക. ഡെലിവറി ചാർജ് അനുബന്ധമായി ബില്ലിൽ ഈടാക്കും. പദ്ധതിയുടെ വെബ് സൈറ്റ് (www.consumerfed.online) പ്രകാശനം ബഹു. ചെയർമാൻ ശ്രീ. എം. മെഹബൂബ് അവറുകൾ നിർവഹിക്കുന്നു.
Read More