നീതി മെഡിക്കൽസ്

അവലോകനം

കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ മിതമായ നിരക്കിൽ എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് 1998-ൽ കൺസ്യൂമർഫെഡ്, മരുന്നുവിതരണരംഗത്തേക്ക് കടന്നുവരുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെ അധീനതയിലുള്ളതും കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്നതുമായി 1200-ഓളം നീതി മെഡിക്കൽ സ്റ്റോറുകൾ ഈ സേവനത്തിനായി സജ്ജമാണ്. മെഡിക്കൽ സ്റ്റോറുകൾക്കുള്ള മരുന്നുകൾ കമ്പനി വിതരണക്കാരിൽ നിന്നും സംഭരിച്ചു വിതരണം ചെയ്യുന്നതിനായി ഇടുക്കി, വയനാട് ഒഴികെ മറ്റ് 12 ജില്ലകളിലായി വെയർഹൗസുകൾ പ്രവർത്തിച്ചു വരുന്നു.

Districtനീതി മെഡിക്കൽ വെയർഹൗസുകൾനീതി മെഡിക്കൽ സ്റ്റോറുകൾആകെ
തിരുവനന്തപുരം145
കൊല്ലം11415
പത്തനംതിട്ട167
കോട്ടയം145
ഇടുക്കി033
ആലപ്പുഴ1910
എറണാകുളം178
തൃശൂർ134
പാലക്കാട്167
മലപ്പുറം189
കോഴിക്കോട്145
Wayanad022
കണ്ണൂർ112
Kasargode133
ആകെ127486
മലയാളം