നീതി ഗ്യാസ്

അവലോകനം

കേരളത്തിൽ 1998 കാലഘട്ടത്തിൽ പാചക വാതകത്തിന് ക്ഷാമം നേരിട്ട സമയത്ത്, കേരള സർക്കാർ നിർദേശ പ്രകാരം കൺസ്യൂമർഫെഡ് 1998ൽ പാചകവാതക വിതരണം ആരംഭിച്ചു. തുടക്കത്തിൽ ആന്ധ്രപ്രദേശിലെ ശ്രീശക്ടി പ്ലാൻറിൽ നിന്നും, പാലക്കാട് ജില്ലയിലെ കോൾഡി കമ്പനിക്കും വിതരണം ഏൽപ്പിച്ചു. തുടർന്ന് 2000ൽ കൺസ്യൂമർഫെഡ് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ മൂങ്കിൽമടയിൽ പ്ലാൻറ് വാങ്ങുകയും സ്വന്തമായി നീതിഗ്യാസ് എന്ന പേരിൽ ത്രിവേണികളിലുടെയും സഹകരണ സ്ഥാപനങ്ങളിലുടെയും പാചകവാതക വിതരണം ആരംഭിക്കുകയും ചെയ്തു. പിന്നീട് പൊതുമേഘല എണ്ണകമ്പനികൾ അവരുടെ വിതരണ സംവിധാനം വിപുലപ്പെടുത്തിയപ്പോൾ നീതിഗ്യാസിന് ആവശ്യക്കാർ കുറഞ്ഞതിനാൽ നഷ്ടത്തിലേക്ക് പോയ പ്ലാൻറ് പുറംകരാർ ജോലികൾ ഏറ്റെടുത്തുകൊണ്ട് ലാഭത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. 2007ൽ സർക്കാർ അനുമതി വാങ്ങി സുനീതിഗ്യാസ് എന്ന പേരിൽ പാചകവാതക വിതരണം വിപുലപ്പെടുത്തി. ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ പ്ലാന്റിൽ വരുത്തി പ്രതിദിനം അയ്യായിരത്തിൽ അധികം സിലിണ്ടറുകൾ നിറക്കുന്നതിനുള്ള ശേഷി പ്ലാൻറിൽ ഉണ്ട്. 2009ൽ ബി.പി.സി.എൽൻ ഫില്ലിങ്ങ് കരാർ നേടിയെടുത്തു. തുടർന്ന് 2018 മുതൽ ഐ.ഒ.സി.എൽന്റെ കരാർ ലഭ്യമാകുകയും ചെയ്തു. നിലവിൽ നീതിഗ്യാസ് | വിതരണത്തോടൊപ്പം ഐ.ഒ.സി.എൽ (ഇൻഡേൻ) ഗ്യാസും നീതിഗ്യാസ് പ്ലാന്റിൽ കരാർ ഫില്ലിങ്ങ് ചെയ്ത് കൊടുക്കുന്നു. കൂടാതെ ഇന്ധ്യൻ ഓയിൽ കോർപ്പറേഷൻ"Chottu (5k.g)ഗ്യാസ്തസിലിണ്ടറുകൾ കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം നടത്തുന്നുണ്ട്. ഇത്തരത്തിൽ കൺസ്യൂമർഫെഡിന്റെ അഭിമാന സംരംഭമാണ് പാലക്കാട് ജില്ലയിലെ നീതിഗ്യാസ് പ്ലാന്റ്

മലയാളം