
ഏപ്രിൽ 10, 2025
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ആയി നടത്തുന്ന 170 വിഷു ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ഏപ്രിൽ 11 വെള്ളിയാഴ്ച തിരുവനന്തപുരം സ്റ്റാച്യു പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് ബഹു. ശ്രീ ആന്റണി രാജു എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു കേരള സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ അവറുകൾ നിർവഹിക്കുന്നു. ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ആദ്യ വില്പന നിർവഹിക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കൺസ്യൂമർഫെഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്നത്. കേരളത്തിലെ 170 കേന്ദ്രങ്ങളിലാണ് വിഷു- ഈസ്റ്റർ സബ്സിഡി വിപണി പ്രാവർത്തികമാക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് പൊതു മാർക്കറ്റിൽ എത്തിക്കുകയാണ്. കൂടാതെ മറ്റു നിത്യ ഉപയോഗ സാധനങ്ങൾ 10% മുതൽ 35% വരെ വിലക്കുറവോടെ വിൽപ്പന നടത്തുന്നതാണ്.