
ഓഗസ്റ്റ് 28, 2025
പൊതു ജനങ്ങളുടെയും സഹകാരികളുടെയും മഹനീയ സാന്നിധ്യത്തിൽ സഹകരണ ഓണം വിപണി 2025 കോട്ടയം ജില്ലയിലെ ജില്ലാതല ഉദ്‌ഘാടനം 28-08-2025 വ്യാഴം 03.30 PM ന് മാന്നാനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വച്ച് ബഹു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പു മന്ത്രി ശ്രീ വി. എൻ. വാസവൻ അവറുകൾ നിർവഹിച്ചു. കൺസ്യുമർഫെഡ് ബോർഡ് ഡയറക്ടർ ശ്രീ. പ്രമോദ് ചന്ദ്രൻ, കൺസ്യുമർഫെഡ് കോട്ടയം റീജ്യണൽ മാനേജർ ശ്രീ. മനോജ്, മറ്റ് പൗരപ്രമുഖർ, സഹകാരികൾ പങ്കെടുത്തു.
