അവലോകനം

കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ മിതമായ നിരക്കിൽ എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് 1998-ൽ കൺസ്യൂമർഫെഡ്, മരുന്നുവിതരണരംഗത്തേക്ക് കടന്നുവരുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെ അധീനതയിലുള്ളതും കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്നതുമായി 1200-ഓളം നീതി മെഡിക്കൽ സ്റ്റോറുകൾ ഈ സേവനത്തിനായി സജ്ജമാണ്. മെഡിക്കൽ സ്റ്റോറുകൾക്കുള്ള മരുന്നുകൾ കമ്പനി വിതരണക്കാരിൽ നിന്നും സംഭരിച്ചു വിതരണം ചെയ്യുന്നതിനായി ഇടുക്കി, വയനാട് ഒഴികെ മറ്റ് 12 ജില്ലകളിലായി വെയർഹൗസുകൾ പ്രവർത്തിച്ചു വരുന്നു.

| District | നീതി മെഡിക്കൽ വെയർഹൗസുകൾ | നീതി മെഡിക്കൽ സ്റ്റോറുകൾ | ആകെ |
|---|---|---|---|
| തിരുവനന്തപുരം | 1 | 4 | 5 |
| കൊല്ലം | 1 | 14 | 15 |
| പത്തനംതിട്ട | 1 | 6 | 7 |
| കോട്ടയം | 1 | 4 | 5 |
| ഇടുക്കി | 0 | 3 | 3 |
| ആലപ്പുഴ | 1 | 9 | 10 |
| എറണാകുളം | 1 | 7 | 8 |
| തൃശൂർ | 1 | 3 | 4 |
| പാലക്കാട് | 1 | 6 | 7 |
| മലപ്പുറം | 1 | 8 | 9 |
| കോഴിക്കോട് | 1 | 4 | 5 |
| Wayanad | 0 | 2 | 2 |
| കണ്ണൂർ | 1 | 1 | 2 |
| Kasargode | 1 | 3 | 3 |
| ആകെ | 12 | 74 | 86 |
