
ഓഗസ്റ്റ് 27, 2025
സംസ്ഥാന സഹകരണ വകുപ്പിൻ്റെയും കൺസ്യൂമർ ഫെഡിൻ്റെയും സഹകരണത്തോടെ നടക്കുന്ന ഓണ ചന്തയുടെ തൃശൂർ ജില്ലാ തല ഉത്ഘാടനം വരവൂർ സർവ്വീസ് സഹകരണ സംഘത്തിൽ വച്ച് കൺസ്യൂമർ ഫെഡ് ഡയറക്ടർ ശ്രീമതി കെ.വി. നഫീസ നിർവ്വഹിച്ചു. യോഗത്തിൽ കൺസ്യൂമർ ഫെഡ് ഡയറക്ട്ടർ ശ്രീ. സി. എ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം കൺസ്യൂമർ ഫെഡ് റിജ്യണൽ മാനേജർ ശ്രീമതി മായ എം.ആർ നിർവ്വഹിച്ചു. വരവൂർ സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റ് ശ്രി സുനിൽ വി.ജി സ്വാഗതവും , വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി സുനിത ആദ്യ വിൽപനയും നിർവ്വഹിച്ചു. യോഗത്തിൽ വരവൂർ ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡൻ്റ് കെ.കെ. ബാബു, ശ്രീമതി പി.കെ യശോദ വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പെർസൺ വരവൂർ ഗ്രാമ പഞ്ചായത്ത് , ടി എ ഹിദായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി വരവൂർ ഗ്രാമ പഞ്ചായത്ത് , ശ്രീമതി വിമലാ പ്രഹ്ളാദൻ ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി വരവൂർ ഗ്രാമ പഞ്ചായത്ത് , ദീപു പ്രസാദ് വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, ശ്രീമതി പ്രീതി ഷാജു വടക്കാഞ്ചേരി ബ്ലോക് മെംബർ , ശ്രി പി സുധാ ദേവി ഭരണ സമിതി അംഗം വരവൂർ സർവ്വിസ് സഹകരണ സംഘം , ശ്രി . എം. ആർ പ്രജു ഭരണ സമിതി അംഗം വരവൂർ സർവ്വീസ് സഹകരണ സംഘം. ശ്രി എൻ.എം അനീഷ് ഭരണ സമിതി അംഗം വരവൂർ സർവ്വീസ് സഹകരണ സംഘം , ശ്രി ജിതേഷ് കുമാർ സഹകരണ സംഘം അസിസ്റ്റൻ്റ് റജിസ്ട്രാർ പ്രതിനിധി, എന്നിവർ ആശംസ അറിയിച്ചു. വരവൂർ സർവ്വീസ് സഹകരണ സംഘം സെക്രട്ടറി ഇൻ ചാർജ് ശ്രി വി.എൻ ജയേഷ് നന്ദിയും രേഖപ്പെടുത്തി .
